Top

പെട്ടിമുടി ദുരന്തം: ഇരകൾക്ക് സർക്കാർ ധനസഹായം വിതരണം ചെയ്തു

അപകടത്തിൽ മരിച്ച 39 പേരുടെ കുടുംബങ്ങൾക്കാണ് തുക വിതരണം ചെയ്തത്.

MediaOne Logo

  • Published:

    10 Jan 2021 1:29 AM GMT

  • Updated:

    2021-01-10 01:29:29.0

പെട്ടിമുടി ദുരന്തം: ഇരകൾക്ക് സർക്കാർ ധനസഹായം വിതരണം ചെയ്തു
X

പെട്ടിമുടി ദുരന്തബാധിതർക്ക് സർക്കാർ ധനസഹായം വിതരണം ചെയ്തു. അപകടത്തിൽ മരിച്ച 39 പേരുടെ കുടുംബങ്ങൾക്കാണ് തുക വിതരണം ചെയ്തത്. ആകെ 70 പേരാണ് ഉരുൾപൊട്ടലിൽ മരിച്ചത്. മൂന്നാർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ തുക കൈമാറി.

പെട്ടിമുടി ഉരുൾപൊട്ടലിൽ മുഴുവൻ ആളുകളും മരണപ്പെട്ട കുടുംബങ്ങളിലെ അവകാശികളെ കണ്ടെത്തി നടപടിക്രമങ്ങൾ പൂർത്തികരിച്ചാണ് ധനസഹായം നൽകിയത്. ഗസറ്റ് നോട്ടിഫിക്കേഷൻ വന്നിട്ടുള്ള 39 പേരുടെ അവകാശികളായ 81 പേർക്കായി ഒരു കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം രൂപയാണ് വിതരണം ചെയ്തത്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ധനസഹായ തുക വിതരണം നടത്തി. പെട്ടിമുടി ദുരന്തഭൂമിയിൽ മനുഷ്യ സാധ്യമായതെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.

അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് വേണ്ടി കുറ്റിയാർവാലിയിൽ നിർമിക്കുന്ന വീടുകളുടെ പണി പുരോഗമിക്കുകയാണ്. എട്ട് കുടുംബങ്ങൾക്കാണ് ഇവിടെ വീട് നിർമ്മിക്കുന്നത്. വീട് വേഗത്തിൽ കൈമാറാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി എം. എം മണി, ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ, ജില്ലാ കളക്ടർ എച്ച്. ദിനേശൻ, സബ് കളക്ടർ പ്രേം കൃഷ്ണൻ, എന്നിവരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

TAGS :
Next Story