Top

ഖത്തറില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന

പെട്രോളിനും ഡീസലിനും 15 ദിര്‍ഹം വീതമാണ് വര്‍ധിപ്പിച്ചത്.

MediaOne Logo

  • Updated:

    2021-03-02 02:12:50.0

Published:

2 March 2021 2:12 AM GMT

ഖത്തറില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന
X

ഖത്തറില്‍ മാര്‍ച്ച് മാസത്തെ ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിനും ഡീസലിനും 15 ദിര്‍ഹം വീതമാണ് വര്‍ധിപ്പിച്ചത്.

ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് നേരിയ വര്‍ധനവ് വരുത്തിയാണ് ഖത്തര്‍ പെട്രോളിയം മാര്‍ച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് പെട്രോളിനും ഡീസലിനും 15 ദിര്‍ഹം വീതം വില കൂടും. ഫെബ്രുവരിയില്‍ ഒരു റിയാല്‍ 45 ദിര്‍ഹമായിരുന്ന പ്രീമിയം പെട്രോളിന് ഒരു റിയാല്‍ 60 ദിര്‍ഹമാണ് പുതിയ നിരക്ക്. ലിറ്ററിന് ഒന്നര റിയാലായിരുന്ന പ്രീമിയം ഗ്രേഡ് പെട്രോളിന് ഒരു റിയാല്‍ 65 ദിര്‍ഹമാണ് പുതിയ വില. ഒരു റിയാല്‍ 45 ദിര്‍ഹമുണ്ടായിരുന്ന ഡീസല്‍ വില ഒരു റിയാല്‍ 60 ദിര്‍ഹമായും വര്‍ധിപ്പിച്ചു.

ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിലും 15 ദിര്‍ഹം വീതം പെട്രോളിനും ഡീസലിനും വില കൂട്ടിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴത്തേത്.

TAGS :
Next Story