LiveTV

Live

Pathanamthitta

ബി.ജെ.പിക്കും കോൺഗ്രസിനും ഒരേ സ്വരം; സർക്കാരിന്‍റേത് ശബരിമലയെ സംരക്ഷിക്കുന്ന നിലപാടെന്നും മുഖ്യമന്ത്രി

അടൂരിൽ എല്‍.ഡി.എഫ് സ്ഥാനാർത്ഥി വീണ ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിക്കും കോൺഗ്രസിനും ഒരേ സ്വരം; സർക്കാരിന്‍റേത് ശബരിമലയെ സംരക്ഷിക്കുന്ന നിലപാടെന്നും മുഖ്യമന്ത്രി

സർക്കാരിന്‍റേത് എന്നും ശബരിമലയെ സംരക്ഷിക്കുന്ന നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ തെറ്റിദ്ധാരണ പരത്തുമ്പോൾ വലിയ പ്രാധാന്യത്തോടെ ശബരിമലയെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടൂരിൽ എല്‍.ഡി.എഫ് സ്ഥാനാർത്ഥി വീണ ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല നാടിന്‍റെയും രാജ്യത്തിന്‍റെയും പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണെന്നും ശബരിമല ഉത്സവം തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമം തകര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ എത്തിയ തീർത്ഥാടകരെല്ലാം ശരിയായ രീതിയിൽ ദർശനം നടത്തി. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സാർക്കാരിന് സാധിച്ചെന്നും പൊളിഞ്ഞത് സംഘ പരിവാർ അജണ്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിന് ബി.ജെ.പിയുടെ സ്വരമാണ്. മതനിരപേക്ഷത സംരക്ഷിക്കേണ്ടതിനു പകരം വർഗീയതയുമായി സമരസപ്പെടുകയാണ്. ബി.ജെ.പിയുടെയും കോൺഗ്രസിന്‍റെയും നേതാക്കൾ ഒരേ പോലെയാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.