ഷാഹിദ് അഫ്രീദിയുടെ മകള്‍ വിവാഹിതയാകുന്നു: വരന് ഷഹീന് അഫ്രീദി
മുന്‍ പാകിസ്താന് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിയുടെ മൂത്ത മകള്‍ അഖ്സ അഫ്രീദി വിവാഹിതയാകുന്നു. പാക് പേസ് ബൗളര്‍ ഷഹീന് ഷാ അഫ്രീദിയാണ് വരന്.

മുന്‍ പാകിസ്താന് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിയുടെ മൂത്ത മകള്‍ അഖ്സ അഫ്രീദി വിവാഹിതയാകുന്നു. പാക് പേസ് ബൗളര്‍ ഷഹീന് ഷാ അഫ്രീദിയാണ് വരന്. ഇരുവര്‍ക്കും 20 വയസാണ്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രമുഖ പാക് പത്രപ്രവര്ത്തകന് ഇതിശാമുല് ഹഖിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളൊക്കെ ഈ വിവാഹ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഷഹീന് ഷാ അഫ്രീദിയുടെ പിതാവ് അയാസ് ഖാനാണ് ഷാഹിദ് അഫ്രീദി കുടുംബത്തോട് വിവാഹക്കാര്യം സംസാരിച്ചത്.
ഷാഹിദിന്റെ കുടുംബം അനുകൂലമായാണ് പ്രതികരിച്ചത്. വളരെ നേരത്തെ കുടുംബത്തെ അറിയാമെന്നും വിവാഹ ആലോചനയുമായി ചെന്നപ്പോള്‍ അനുകൂലമായാണ് സംസാരിച്ചതെന്നും അയാസ് ഖാന് പറയുന്നതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ നിശ്ചയം അടുത്ത് തന്നെയുണ്ടാകും. മകളുടെ പഠനം പൂര്‍ത്തിയായതിന് ശേഷമായിരിക്കും വിവാഹം. അഞ്ച് പെണ്മക്കളടങ്ങിയതാണ് അഫ്രീദിയുടെ കുടുംബം. അഖ്സ, അന്‍ഷ, അജ്വ, അസ്മര, അര്‍വ എന്നിങ്ങനെയാണ് അഫ്രീദിയുടെ മക്കളുടെ പേരുകള്‍.

അതേസമയം പാകിസ്താന്റെ ഇപ്പോഴത്തെ ബൗളിങ് നിരയില്‍ ശ്രദ്ധേയനാണ് ഇടംകയ്യന്‍ ഫാസ്റ്റ് ബൗളറായ ഷഹീന് അഫ്രീദി. 2018ല്‍ അഫ്ഗാനിസ്താനെതിരായ ഏകദിനത്തിലാണ് ഷഹിന്‍ ഷാ അഫ്രീദി പാകിസ്താനായി അരങ്ങേറിയത്. ആ വര്‍ഷം തന്നെ ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളിലും ഷഹീന് അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും പാകിസ്താന് വേണ്ടി പന്ത് എറിയുന്നുണ്ട്. പാകിസ്താനായി ഇതുവരെ 15 ടെസ്റ്റുകളും 22 എകദിനങ്ങളും 22 ടി20 മത്സരങ്ങളും ഷഹീന് അഫ്രീദി കളിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ പാക്കിസ്ഥാന്റെ താരോദയമായിരുന്നു ഷഹീന് അഫ്രീദി. ലോകകപ്പില്‍ അഞ്ചു വിക്കറ്റെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് ഷഹീന് അഫ്രീദി. 19 വയസായിരുന്നു അന്ന് പ്രായം.
Adjust Story Font
16