അമ്പത് ശതമാനം സീറ്റ് യുവജനങ്ങള്‍ക്കുള്ളതെന്ന് ഉമ്മന്‍ചാണ്ടി
''രണ്ടുതവണ തുടര്‍ച്ചയായി തോറ്റവര്‍ക്കും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റില്ല''

നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരം യുവാക്കള്‍, വനിതകള്‍, പുതുമുഖങ്ങള്‍ എന്നിവര്‍ക്ക് 50 ശതമാനം സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചെയര്മാന് ഉമ്മന്‍ചാണ്ടി. കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
രണ്ടുതവണ തുടര്‍ച്ചയായി തോറ്റവര്‍ക്കും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് നല്‍കില്ല. പ്രകടനപത്രിക അന്തിമഘട്ടത്തിലെത്തി. ഘടകകക്ഷികളുമായി ആലോചിച്ച് രണ്ടുദിവസത്തിനകം പ്രകാശനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി ശനിയാഴ്ച രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് ചേരും. അടുത്താഴ്ച തുടര്‍ന്നുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടക്കും. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിറ്റി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കും. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച അവസാനഘട്ടത്തിലാണ്. എത്രയും വേഗം അത് പൂര്‍ത്തിയാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Adjust Story Font
16