ഒമാന്‍ സുല്‍ത്താനുമായി ഇന്ത്യൻ പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചു
സുല്‍ത്താനും ഒമാനിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേമവും പുരോഗതിയും ആശംസിച്ചു.

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിൽ സംസാരിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന് ഒപ്പം സഹകരണം വിവിധ മേഖലകളിൽ വ്യാപിപ്പിക്കുന്നതുമായ കാര്യങ്ങളും സംഭാഷണത്തിൽ വിഷയമായി. പൂനയെിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിച്ച ഓക്സ്ഫഡ് ആസ്ട്രാ സെനക്ക കോവിഡ് വാക്സിൻ ഒമാന്‍ ലഭ്യമാക്കിയതിൽ ഇന്ത്യൻ ഭരണ നേതൃത്വത്തോട് സുൽത്താൻ നന്ദി അറിയിച്ചു. സുല്‍ത്താനും ഒമാനിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേമവും പുരോഗതിയും ആശംസിച്ചു.