LiveTV

Live

Oman

ഒമാനില്‍ പ്രവാസികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റ്

നാല്, ആറ്, ഒമ്പത് എന്നീ മാസ കാലയളവുകളിലേക്കാണ് താൽക്കാലിക പെർമിറ്റ് നൽകുക.

ഒമാനില്‍ പ്രവാസികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റ്

ഒമാനില്‍ പ്രവാസികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കും. നാല്, ആറ്, ഒമ്പത് എന്നീ മാസ കാലയളവുകളിലേക്കാണ് താൽക്കാലിക പെർമിറ്റ് നൽകുക. വിദേശ തൊഴിലാളിയെ ജോലിക്ക് എടുക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തിൽ മാത്രമാണ് ഇതിന് അനുമതി നൽകുക.

ഉയർന്ന തസ്തികകളിലേക്കുള്ള താൽക്കാലിക തൊഴിൽ പെർമിറ്റുകൾക്ക് നാല് മാസത്തേക്ക് 336 റിയാലും ആറ് മാസത്തേക്ക് 502 റിയാലും ഒമ്പത് മാസത്തേക്ക് 752 റിയാലും നൽകണം. മിഡിൽ തസ്തികകളിൽ നാല് മാസത്തേക്ക് 169, ആറ് മാസത്തേക്ക് 252, ഒമ്പത് മാസത്തേക്ക് 377 റിയാൽ എന്നിങ്ങനെയും ടെക്നിക്കൽ, സ്പെഷ്യലൈസ്ഡ് തസ്തികകളിൽ നാല് മാസത്തേക്ക് 101, ആറ് മാസത്തേക്ക് 151, ഒമ്പത് മാസത്തേക്ക് 226 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ.

4000 റിയാലിന് മുകളിൽ വേതനം വാങ്ങുന്നവരുടെ തൊഴിൽ പെർമിറ്റിനാണ് 2001 റിയാൽ ഫീസ് നൽകേണ്ടത്. 2500 മുതൽ 3999 റിയാൽ വരെ വേതനം വാങ്ങുന്നവർക്ക് 1001 റിയാലും ഈടാക്കും. മൂന്ന് മാസത്തിന് ശേഷമായിരിക്കും ഉത്തരവ് പ്രാബല്യത്തിൽ വരുക.