ഒമാനിൽ ലേബർ പെർമിറ്റ് ഫീസ് വർധിപ്പിക്കുന്നു
ഒമാനിൽ ലേബർ പെർമിറ്റ് ഫീസ് വർധിപ്പിക്കുന്നു. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിൽ മന്ത്രാലയത്തിൽ അടക്കേണ്ട ഫീസിലാണ് വർധന വരുത്തുക.
ഒമാനിൽ ലേബർ പെർമിറ്റ് ഫീസ് വർധിപ്പിക്കുന്നു. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിൽ മന്ത്രാലയത്തിൽ അടക്കേണ്ട ഫീസിലാണ് വർധന വരുത്തുക. എട്ട് വിഭാഗങ്ങളിലെ തസ്തികകളിലാണ് വർധനയുണ്ടാവുക.
സീനിയർ തല തസ്തികകളിലെ റിക്രൂട്ട്മെന്റിനാണ് ഏറ്റവും ഉയർന്ന തുക. 2001 റിയാലാണ് ഈ വിഭാഗത്തിൽ അടക്കേണ്ടത്. മിഡിൽ അല്ലെങ്കിൽ മീഡിയം ലെവൽ തസ്തികകളിലെ ഫീസ് 1001 റിയാൽ ആക്കിയിട്ടുണ്ട്. ടെക്നികൽ ആന്റ് സ്പെഷ്യലൈസ്ഡ് തസ്തികകളിലെ വിസകൾക്ക് 601 റിയാലായിരിക്കും പുതിയ ഫീസ്. പരമ്പരാഗത മൽസ്യ ബന്ധന തൊഴിലാളികൾക്ക് 361 റിയാലും ,മൂന്ന് വരെ വീട്ടുജോലിക്കാർക്ക് 141 റിയാലും അതിന് മുകളിൽ 241 റിയാലായിരിക്കും ഫീസ് .
more to watch...