LiveTV

Live

Oman

ഒമാനിൽ കോവിഡ് വാക്സിന് പാർശ്വ ഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി

ഊഹാപോഹങ്ങൾക്ക് ചെവികൊടുക്കരുതെന്നും മുൻഗണന പട്ടികയിൽ ഉൾപ്പെട്ടവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു

ഒമാനിൽ കോവിഡ് വാക്സിന് പാർശ്വ ഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി

ഒമാനിൽ കോവിഡ് വാക്സിന് ഇതുവരെ പാർശ്വ ഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി. ഊഹാപോഹങ്ങൾക്ക് ചെവികൊടുക്കരുതെന്നും മുൻഗണന പട്ടികയിൽ ഉൾപ്പെട്ടവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി സന്ദർശിച്ചു.

വാക്സിൻ എടുത്തവർക്ക് ആർക്കും പാർശ്വഫലങ്ങളോ അല്ലെങ്കിൽ അലർജി പോലുള്ളവയോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തലവേദന, ശരീര വേദന, ചെറിയ പനി എന്നിങ്ങനെയുള്ള വാക്സിന്‍റെ സാധാരണ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ആഗോള തലത്തിൽ നാലുദശലക്ഷം ജനങ്ങൾക്കാണ് ഇതുവരെ വാക്സിൻ നൽകിയത്.

ഇതുവരെ ആർക്കും ഗുരുതരമായ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഡിസംബർ 27നാണ് ഒമാനിൽ കോവിഡ് വാക്സിനേഷന് തുടക്കമായത്. എട്ടു ദിവസത്തിനുള്ളിൽ 7600 പേരാണ് വാക്സിൻ സ്വീകരിച്ചത്.