കൊവിഡ് വാക്സിനേഷന് ഒമാനില്‍ ഔദ്യോഗിക തുടക്കം:
ആദ്യ ഡോസ് സ്വീകരിച്ച് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സൈദി:

കൊവിഡ് വാക്സിനേഷന് ഒമാനില്‍ ഔദ്യോഗിക തുടക്കമായി. സീബ് പോളിക്ലിനിക്കിൽ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സൈദി ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവർത്തകനായ ഫിലിപ്പിനോ സ്വദേശി ഫ്രോലിയാൻ ക്രൂസ് ഡിയോൽസയെന്ന 44 കാരനാണ് വാക്സിൻ സ്വീകരിച്ച ആദ്യ വിദേശി. ആരോഗ്യ പ്രവർത്തകർ അടക്കം മുൻഗണനാപട്ടികയിൽ ഉള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. 21 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസുകളാണ് നൽകുക.
കോവിഡിെൻറ പ്രകടമായ ലക്ഷണങ്ങളും സങ്കീർണതകളും കുറക്കുകയാണ് വാക്സിൻ ചെയ്യുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ വഴി എത്രനാൾ ശരീരത്തിന് സംരക്ഷണം ലഭിക്കുമെന്ന കാര്യം പറയാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണ്. കോവിഡ് വാക്സിനെ കുറിച്ച കാമ്പയിൻ നടത്തിവരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
15600 ഡോസ് വാക്സിൻ ആണ് ആദ്യ ഘട്ടത്തിൽ ലഭിച്ചത്. രണ്ടാം ഘട്ടമായ 28000 ഡോസ് ജനുവരിയിൽ ലഭിക്കും. വാക്സിൻ എടുക്കൽ നിയമപ്രകാരം നിർബന്ധമാക്കില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒാരോ പ്രദേശത്തും വാക്സിൻ സ്വീകരിക്കുന്നവരെ നിരീക്ഷിക്കുന്നതിന് തറാസുദ് പ്ലസ് പ്ലാറ്റ് ഫോം ഇലക്ട്രോണിക് സംവിധാനം ഒരുക്കിയിട്ടുണ്ട്. വാക്സിെൻറ പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്യാനും സംവിധാനമുണ്ട്.