LiveTV

Live

Oman

ഒമാനിൽ കോവിഡ് വാക്സിനേഷന്‍ ക്യാമ്പെയിന്‍ ഞായറാഴ്ച തുടങ്ങും

വാക്സിനേഷനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിൽ മൂന്നിടങ്ങളിലാണ് വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവൃത്തിക്കുക

ഒമാനിൽ കോവിഡ് വാക്സിനേഷന്‍ ക്യാമ്പെയിന്‍ ഞായറാഴ്ച തുടങ്ങും

ഒമാനിൽ കോവിഡ് വാക്സിനേഷന്‍ ക്യാമ്പെയിന്‍ ഞായറാഴ്ച തുടങ്ങും. വാക്സിനേഷനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിൽ മൂന്നിടങ്ങളിലാണ് വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവൃത്തിക്കുക. ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സഈദി ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്യും.

സീബ്, ബോഷർ, ഖുറിയാത്ത് എന്നിവിടങ്ങളിലെ സ്പെഷ്യലൈസ്ഡ് പോളിക്ലിനിക്കുകളാണ് വാക്സിനേഷൻ കേന്ദ്രങ്ങളായി തീരുമാനിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടമായുള്ള 15,600 ഡോസ് ഫൈസർ കോവിഡ് വാക്സിൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്.

രണ്ടാം ഘട്ടമായുള്ള 28000 ഡോസ് ജനുവരിയിലും എത്തും. വിവിധ ഘട്ടങ്ങളിലായി ജനസംഖ്യയുടെ 60 ശതമാനം പേർക്ക് വാക്സിൻ നൽകാനാണ് ഒമാൻ ലക്ഷ്യമിടുന്നത്. നഴ്സുമാർക്കായി കഴിഞ്ഞ ദിവസങ്ങളിലായി വാക്സിനേഷൻ പരിശീലനം നൽകിയിരുന്നു