LiveTV

Live

Oman

ഒമാനിൽ ജല,വൈദ്യുതി നിരക്കുകൾ വർധിപ്പിച്ചു

സബ്സിഡികൾ അർഹരായ സ്വദേശികൾക്ക് മാത്രം പരിമിതപ്പെടുത്തണമെന്ന സാമ്പത്തിക പരിഷ്കരണ പദ്ധതിയിലെ നിർദേശ പ്രകാരമാണ് നിരക്ക് വർധന.

ഒമാനിൽ ജല,വൈദ്യുതി നിരക്കുകൾ വർധിപ്പിച്ചു

ഒമാനിൽ ജല, വൈദ്യുതി നിരക്കുകൾ വർധിപ്പിച്ചു. ജനുവരി ഒന്ന് മുതലാണ് നിരക്ക് വർധന പ്രാബല്യത്തില്‍ വരിക. സബ്സിഡികൾ അർഹരായ സ്വദേശികൾക്ക് മാത്രം പരിമിതപ്പെടുത്തണമെന്ന സാമ്പത്തിക പരിഷ്കരണ പദ്ധതിയിലെ നിർദേശ പ്രകാരമാണ് നിരക്ക് വർധന.

ഓരോ വർഷവും നിരക്ക് വർധനവ് ഉണ്ടാകും. വിദേശികളുടെ താമസയിടങ്ങളിലെ വൈദ്യുതി സബ്സിഡി 2023ഓടെയും ജല സബ്സിഡി 2024ഓടെയും പൂർണമായി ഒഴിവാക്കാനാണ് പദ്ധതി. ഈ മേഖലയിലെ എല്ലാ സബ്സിഡികളും 2025ഓടെയാണ് പൂർണമായി ഒഴിവാകുക. വൈദ്യുതി, ജല വിതരണ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസന നിക്ഷേപത്തിന് പുറമെ ഗാർഹിക, വ്യവസായിക, കാർഷിക മേഖലകളിലെയടക്കം ഉപഭോക്താക്കൾക്ക് സർക്കാർ സബ്സിഡിയും ഇതുവരെ നൽകി വന്നിരുന്നു.

ഉപഭോക്താക്കളുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച് സർക്കാരിന്റെ സാമ്പത്തിക ഭാരവും വർധിക്കുന്നത് കണക്കിലെടുത്താണ് സബ്സിഡി ഒഴിവാക്കുന്നതിനായുള്ള തീരുമാനം. ഗാർഹിക മേഖലയിലെ വൈദ്യുതി നിരക്കുകൾക്ക് 1987ന് ശേഷം മാറ്റം വന്നിട്ടില്ല.