LiveTV

Live

Oman

ഒമാനിൽ ചെക്ക് മടങ്ങുന്ന സംഭവങ്ങളിൽ വർധനവ്

ഒമാനിൽ ചെക്ക് മടങ്ങുന്ന സംഭവങ്ങളിൽ വർധനവ്. കഴിഞ്ഞ വർഷം 7.64 ശതമാനത്തിെന്റെ വർധനയാണ് ഉണ്ടായതെന്ന് സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു

ഒമാനിൽ ചെക്ക് മടങ്ങുന്ന സംഭവങ്ങളിൽ വർധനവ്

ഒമാനിൽ ചെക്ക് മടങ്ങുന്ന സംഭവങ്ങളിൽ വർധനവ്. കഴിഞ്ഞ വർഷം 7.64 ശതമാനത്തിെന്റെ വർധനയാണ് ഉണ്ടായതെന്ന് സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

4.71 ദശലക്ഷം ചെക്കുകളാണ് കഴിഞ്ഞ വർഷം പേയ്മെന്റ്സ് ആന്റ് സെറ്റിൽമെന്റ് സംവിധാനം കൈകാര്യം ചെയ്തത്. ഇതിൽ 5.04 ലക്ഷം ചെക്കുകളാണ് മടങ്ങിയത്. കൈകാര്യം ചെയ്ത ചെക്കുകളുടെ എണ്ണത്തെ അപേക്ഷിച്ച് നോക്കുമ്പാൾ 10.7 ശതമാനം ചെക്കുകളാണ് മടങ്ങിയത്. 2018മായി താരമ്യപ്പെടുത്തുേമ്പാൾ ചെക്ക് മടങ്ങുന്ന സംഭവങ്ങളിൽ 7.64 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായെതന്നും സെൻട്രൽ ബാങ്കിന്റെ 2020ലെ ഫൈനാൻഷ്യൽ സ്റ്റെബിലിറ്റി റിപ്പോർട്ടിൽ പറയുന്നു.

അക്കൗണ്ടിൽ മതിയായ നീക്കിയിരിപ്പ് ഇല്ലാത്തതിനാലാണ് 76.14 ശതമാനം ചെക്കുകളും മടങ്ങിയത്. 2018ൽ 78.2 ശതമാനം ചെക്കുകളാണ് ഇങ്ങനെ മടങ്ങിയത്. എം.ഐ.സി.ആർ കോഡിലെ പിഴവ്, ഒപ്പിലെ പ്രശ്നങ്ങൾ, അക്കൗണ്ട് മരവിപ്പിക്കൽ, അക്കൗണ്ട് മാറൽ തുടങ്ങിയ കാരണങ്ങളാലും ചെക്കുകൾ മടങ്ങിയിട്ടുണ്ട്.