LiveTV

Live

Oman

ഒമാനിൽ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്നവര്‍ മടങ്ങുന്നതിനുള്ള പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർ 7689 ആയി

നവംബർ 15നാണ് പദ്ധതി പ്രകാരമുള്ള രജിസ്ട്രേഷൻ തുടങ്ങിയത്. രജിസ്റ്റർ ചെയ്തവരിൽ 3263 പേർ ജോലിയില്ലാത്തവരാണ്

ഒമാനിൽ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്നവര്‍  മടങ്ങുന്നതിനുള്ള പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർ 7689 ആയി

ഒമാനിൽ മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർ 7689 പേരായി. നവംബർ 15നാണ് പദ്ധതി പ്രകാരമുള്ള രജിസ്ട്രേഷൻ തുടങ്ങിയത്. രജിസ്റ്റർ ചെയ്തവരിൽ 3263 പേർ ജോലിയില്ലാത്തവരാണ്. 408 പേർ തൊഴിൽ പെർമിറ്റ് ഇല്ലാത്തവരും 253 പേർ തൊഴിൽ പെർമിറ്റ് റദ്ദായവരുമാണ്.

വിസയുടെ രീതി വെച്ചുള്ള കണക്കുകൾ പ്രകാരം രജിസ്റ്റർ ചെയ്തവരിൽ 7289 പേർ തൊഴിൽ വിസയിലുള്ളവരും 93 പേർ കുടുംബ വിസയിലുള്ളവരും 87 പേർ ഫാമിലി ജോയിനിങ് വിസയിലുള്ളവരും 147 പേർ സന്ദർശന വിസയിലുള്ളവരും 12 പേർ ടൂറിസ്റ്റ് വിസയിലുമുള്ളവരാണ്.

തൊഴിൽ, താമസ രേഖകളില്ലാത്ത 61 പേരും പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാട്ടിലേക്ക് ഫീസും പിഴയുമില്ലാതെ മടങ്ങുന്നതിനുള്ള പദ്ധതിയുടെ ആനുകൂല്ല്യം ഡിസംബർ 31 വരെയാണ് ലഭിക്കുക. ഡിസംബർ 31 വരെ കാലയളവിൽ മടങ്ങുന്ന വിദേശികൾക്ക് തൊഴിൽ പെർമിറ്റ് കാലാവധി കഴിഞ്ഞതുമായി ബന്ധപ്പെട്ട ഫീസുകളും ഫൈനുകളും ഒഴിവാക്കി നൽകുമെന്നും ഒളിച്ചോടിയ തൊഴിലാളികൾക്കും അപേക്ഷിക്കാവുന്നതാണെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.