LiveTV

Live

Oman

ഫ്രഞ്ച് ഉത്പന്ന ബഹിഷ്കരണത്തിന് പിന്തുണയുമായി ഒമാൻ ഗ്രാന്‍റ് മുഫ്ത്തി

മതപരമായ അധിക്ഷേപങ്ങൾ നടത്തുന്നവരെ ആശ്രയിക്കാത്ത സമ്പദ് വ്യവസ്ഥ പടുത്തുയർത്തണമെന്നും ഗ്രാൻറ് മുഫ്ത്തി

ഫ്രഞ്ച് ഉത്പന്ന ബഹിഷ്കരണത്തിന് പിന്തുണയുമായി ഒമാൻ ഗ്രാന്‍റ് മുഫ്ത്തി

ഫ്രഞ്ച് ഉത്പന്നങ്ങളുടെ ബഹിഷ്കരണത്തിന് പിന്തുണയുമായി ഒമാൻ ഗ്രാൻറ് മുഫ്ത്തി. പ്രവാചകനെതിരെ ആക്രമണം അഴിച്ച് വിടുന്നവരുടെ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് മൂലധനം പിൻവലിക്കേണ്ടതുണ്ടെന്ന് ഗ്രാൻറ് മുഫ്ത്തി ട്വിറ്ററിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.

ഇസ്‍ലാമിനെതിരെ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ നടത്തിയ വിമർശനങ്ങൾക്കും സർക്കാർ തല നടപടികൾക്കും പിന്നാലെ അറബ് ലോകത്ത് ഫ്രഞ്ച് ഉത്പന്നങ്ങളുടെ ബഹിഷ്കരണാഹ്വാനം ശക്തമായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഒമാൻ ഗ്രാൻറ് മുഫ്ത്തി അഹമ്മദ് അൽ ഖലീലിയുടെ പ്രസ്താവന.

പ്രവാചകന്‍റെ വ്യക്തിത്വത്തെ മോശമായി ചിത്രീകരിച്ചവരിൽ നിന്നുള്ള എല്ലാ കയറ്റുമതികളും ബഹിഷ്കരിക്കണമെന്ന് ആഹ്വാനം നൽകിയവരെ താൻ പിന്തുണക്കുന്നതായി ഗ്രാൻറ് മുഫ്ത്തി പറഞ്ഞു. ഇത്തരക്കാർ പ്രവാചകനോടുള്ള മുസ്‍ലിംകളുടെയും മുസ്‍ലിം രാഷ്ട്രങ്ങളുടെയും വികാരങ്ങൾ മാനിക്കാത്തവരാണ്. മതപരമായ അധിക്ഷേപങ്ങൾ നടത്തുന്നവരെ ആശ്രയിക്കാത്ത സമ്പദ് വ്യവസ്ഥ പടുത്തുയർത്തണമെന്നും ഗ്രാൻറ് മുഫ്ത്തി നിർദേശിച്ചു.