ഒമാനിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോള്‍ യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍?
ഒമാനിൽ എത്തുന യാത്രക്കാർ പി.സി.ആർ പരിശോധനക്ക് 25 റിയാൽ ഫീസ് നൽകണം

ഒമാനിൽ ഒക്ടോബർ ഒന്നിന് രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സിവിൽ ഏവിയേഷൻ അതോറിറ്റി യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.സ്വദേശികൾക്കും റസിഡൻറ് വിസയുള്ള വിദേശികൾക്കും വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതിയില്ലാതെ രാജ്യത്തേക്ക് വരാനാകുമെന്നും അതോറിറ്റി പ്രസിദ്ധീകരിച്ച കൊറോണ ട്രാവൽ ഗൈഡിൽ പറയുന്നു.
ഒമാനിൽ എത്തുന യാത്രക്കാർ പി.സി.ആർ പരിശോധനക്ക് 25 റിയാൽ ഫീസ് നൽകണം. വിമാന ജീവനക്കാരെയും 15 വയസിൽ താഴെയുള്ള കുട്ടികളെയും മാത്രമാണ് പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഏഴു ദിവസം വരെ താമസിക്കാൻ ഒമാനിൽ എത്തുന്നവർ തറാസുദ് പ്ലസ് മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിരിക്കണം.
അതിന് മുകളിലേക്കുള്ള ദിവസങ്ങൾ താമസിക്കാനെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറൈൻറൻ നിർബന്ധമാണ്. ക്വാറൈൻറൻ നിർബന്ധമുള്ള വിദേശികൾ താമസ സൗകര്യം ഉറപ്പാക്കണം. ഇതോടൊപ്പം സ്വദേശികൾ അല്ലാത്ത സന്ദർശകർക്ക് ഒരു മാസത്തെ കോവിഡ് ചികിത്സ സാധിക്കുന്ന ഇൻഷൂറൻസ് കവറേജ് ഉണ്ടായിരിക്കുകയും വേണം. യാത്രക്കാർ അല്ലാത്തവരെ മതിയായ പെർമിറ്റില്ലാതെ വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല. ഡിപ്പാർച്ചർ ടെർമിനലിലേക്കും യാത്രക്കാരെ മാത്രമാണ് പ്രവേശിപ്പിക്കുകയുള്ളൂ.