LiveTV

Live

Oman

മധുരപാനീയങ്ങള്‍ക്ക് വില ഉയര്‍ത്തി ഒമാന്‍

പോഷക ആഹാര ഘടകങ്ങൾ അടങ്ങിയ പാനീയങ്ങൾ, പ്രത്യേക പഥ്യാഹാരത്തിനും മെഡിക്കൽ ആവശ്യത്തിനുമുള്ള പാനീയങ്ങൾ എന്നിവക്ക് വില വർധന ഉണ്ടാകില്ല.

മധുരപാനീയങ്ങള്‍ക്ക് വില ഉയര്‍ത്തി ഒമാന്‍

ഒമാനിൽ ഒക്ടോബർ ഒന്നു മുതൽ മധുരപാനീയങ്ങളുടെ വില ഉയരും. അമ്പത് ശതമാനം ഷുഗർ എക്സൈസ് നികുതി ഒക്ടോബർ മുതൽ പ്രാബല്ല്യത്തിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.

ഒമാനിൽ പഞ്ചസാരയോ, പഞ്ചസാരയുടെ മറ്റേതെങ്കിലും ഘടകങ്ങളോ മറ്റ് മധുരങ്ങളോ അടങ്ങിയ എല്ലാ പാനീയങ്ങൾക്കും എക്സൈസ് നികുതി ബാധകമായിരിക്കും. മധുരപാനീയങ്ങൾക്ക് പുറമെ പാനീയമാക്കാവുന്ന പൊടികൾ, ജെല്ല്, സത്ത് തുടങ്ങിയവക്കും വില കൂടും. ജ്യൂസുകൾ, പഴപാനീയങ്ങൾ, സ്പോർട്സ് പാനീയങ്ങൾ, കോഫീ പാനീയങ്ങൾ, ടിന്നിലടച്ച ചായ എന്നിവക്കെല്ലാം അധിക വില നൽകേണ്ടി വരും.

പ്രകൃതി ദത്തമായ പഴം, പച്ചക്കറി ജ്യൂസുകൾ, പാൽ, മോര്, 75 ശതമാനത്തിൽ കുറയാത്ത പാൽ ഉൽപന്നങ്ങളുള്ള ജ്യൂസുകൾ എന്നിവയെ അധിക നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പോഷക ആഹാര ഘടകങ്ങൾ അടങ്ങിയ പാനീയങ്ങൾ, പ്രത്യേക പഥ്യാഹാരത്തിനും മെഡിക്കൽ ആവശ്യത്തിനുമുള്ള പാനീയങ്ങൾ എന്നിവക്കും വില വർധന ഉണ്ടാകില്ല.

കഴിഞ്ഞ ജൂൺ 18നാണ് പുതിയ നികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തത്. നികുതി ബാധകമായ ഉത്പന്നങ്ങൾ വിൽപന നടത്തുന്നവർ തങ്ങളുടെ കൈവശമുള്ള ഉത്പന്നങ്ങളുടെ സ്റ്റോക്കുകൾ നികുതി അതോറിറ്റിയെ അറിയിക്കുകയും നിയമം നിലവിൽ വന്ന് 15 ദിവസത്തിനകം അറിയിപ്പിൽ പറയുന്നു.