ഒമാന്റെ ക്രൂഡ് ഓയിൽ ഉത്പാദനത്തിൽ വർധന
കയറ്റുമതി ചെയ്തതിൻെറ 86.2 ശതമാനവും ചൈനയിലേക്കാണ്

ഒമാനിൽ ക്രൂഡ് ഓയിൽ ഉത്പാദനത്തിൽ വർധന. ആഗസ്റ്റിൽ 7.20 ലക്ഷം ബാരലാണ് പ്രതിദിന ഉത്പാദനം. ജൂലെെയെ അപേക്ഷിച്ച് 7.6 ശതമാനത്തിൻെറ വർധനവാണ് ഉണ്ടായതെന്ന് എണ്ണ-ധാതു മന്ത്രാലയത്തിൻെറ പ്രതിമാസ റിപ്പോർട്ട് പറയുന്നു.
ഒമാനിൽ ഉത്പാദനം വർധിച്ചെങ്കിലും കയറ്റുമതിയിൽ കുറവ് ദൃശ്യമാണ്. 7.44 ലക്ഷം ബാരലാണ് പ്രതിദിന കയറ്റുമതി. ജൂലൈയെ അപേക്ഷിച്ച് 4.28 ശതമാനത്തിൻെറ കുറവാണ് കയറ്റുമതിയിൽ ഉണ്ടായത്.
2.58 ശതമാനം കുറഞ്ഞെങ്കിലും ചൈന തന്നെയാണ് ഒമാനി ക്രൂഡിൻെറ ഏറ്റവും വലിയ ഉപഭോക്താക്കൾ. കയറ്റുമതി ചെയ്തതിൻെറ 86.2 ശതമാനവും ചൈനയിലേക്കാണ്. ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ ഉണ്ടായത് 9.3 ശതമാനത്തിൻെറ കുറവാണ്.
2.2 ശതമാനമാണ് ഇന്ത്യയിലേക്കുള്ള ആഗസ്റ്റിലെ കയറ്റുമതി വിഹിതം. അതേസമയം ജപ്പാൻ, മ്യാന്മർ, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിൽ വർധനവുണ്ടായി.