ഒമാനിൽ എയർപോർട്ടുകൾ തുറക്കുന്നു: ഒക്ടോബര്‍ 1 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍
കൃത്യമായ സുരക്ഷ പ്രോട്ടോക്കോളുകൾ ഉറപ്പു വരുത്തിക്കൊണ്ടാകും വിമാന സര്‍വീസുകള്‍ പുനരാംഭിക്കുക.

ഒമാനില്‍ എയർപോർട്ടുകൾ തുറക്കുന്നു. ഒക്ടോബര്‍ 1 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പറന്നുതുടങ്ങും. കൃത്യമായ സുരക്ഷ പ്രോട്ടോക്കോളുകൾ ഉറപ്പു വരുത്തിക്കൊണ്ടാകും വിമാന സര്‍വീസുകള്‍ പുനരാംഭിക്കുക.
ഒമാനിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് മാസത്തിലധികമായി എയർ പോർട്ടുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിലേക്കുള്ള പ്രത്യേക ഷെഡ്യുൾഡ് സർവീസുകളും, ചാർട്ടേർഡ് വിമാനങ്ങളും മാത്രമായിരുന്നു ഈ കാലയളവിൽ സർവീസ് നടത്തിയിരുന്നത്.
ലക്ഷ്യസ്ഥാനങ്ങളിലെ ആരോഗ്യ വിവരങ്ങൾക്കനുസരിച്ചും മറ്റ് വിമാന കമ്പനികളുമായുള്ള ഉഭയകക്ഷി ധാരണക്കും അനുസരിച്ചായിരിക്കും ഒമാനിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ ഷെഡ്യൂൾ ചെയ്യുകയെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.