ഒമാനില്‍ ആരോഗ്യ വകുപ്പില്‍ സ്വദേശിവത്കരം; ജോലി നഷ്ടപ്പെട്ട് പ്രവാസികള്‍
ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദേശി നഴ്സ്മാര്‍ക്കാണ് ജോലി നഷ്ടമായത്

ഒമാനില്‍ ആരോഗ്യ വകുപ്പിലെ സ്വദേശിവത്കരണത്തിന്റെ ഭാഗമായ 172 സ്വദേശി നഴ്സ്മാരെ പുതുതായി നിയമിച്ചതായി ആരോഗ്യമന്ത്രാലയം. പുതിയ നിയമനത്തിലൂടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായത്.
ഒമാനിലെ പ്രധാനപ്പെട്ട എട്ട് സർക്കാർ ആശുപത്രികളിലായാണ് പുതുതായി സ്വദേശി നഴ്സ്മാരെ നിയമിച്ചത്. സുഹാർ ആശുപത്രിയിലാണ് കൂടുതൽ പേർ ജോലിയിൽ പ്രവേശിച്ചത്, 62 പേർ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലും 42 പേർ ഇബ്ര ആശുപത്രിയിലും ജോലിയില്‍ പ്രവേശിച്ചു.
ഇതോടെ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദേശി നഴ്സ്മാര്‍ക്കാണ് ജോലി നഷ്ടമായത്. ഫാര്‍മസി തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.