LiveTV

Live

Oman

വിദേശരാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ഒമാനിലേക്ക് മടങ്ങുന്നതിനുള്ള നടപടിക്രമത്തിൽ മാറ്റം

ആദ്യം കമ്പനി വിവരങ്ങൾ രജിസ്റ്റർ ചെയ്യണം

വിദേശരാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്ക് ഒമാനിലേക്ക് മടങ്ങുന്നതിനുള്ള നടപടിക്രമത്തിൽ മാറ്റം

ആറുമാസത്തില്‍ കൂടുതല്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ താമസ വിസക്കാര്‍ക്ക് ഒമാനിലേക്ക് മടങ്ങുന്നതിനുള്ള നടപടിക്രമത്തിൽ മാറ്റം. റോയൽ ഒമാൻ പൊലീസിന്‍റെ എൻ.ഒ.സി വേണമെന്ന നിബന്ധന ആണ് ഒഴിവാക്കിയിയത്.

റോയൽ ഒമാൻ പൊലീസിന്‍റെ എൻ.ഒ.സി പകരം സനദ് സെൻററുകൾ വഴി വിസയുടെ പ്രവേശനാനുമതി പുതുക്കി നൽകുകയാണ് ചെയ്യുക. ഇതിന് ശേഷം ലഭിക്കുന്ന വിസയുടെ പകർപ്പ് യാത്രക്കാരൻ കൈവശം വെച്ചാൽ മതിയാകും. സ്പോൺസറുടെ അല്ലെങ്കിൽ കമ്പനിയുടെ ചുമതലപ്പെട്ടയാളുടെ തിരിച്ചറിയൽ കാർഡ്, ഒമാനിലേക്ക് വരാനുള്ളയാളുടെ പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതമാണ് സനദ് സെൻററുകളിലെത്തി അപേക്ഷിക്കേണ്ടത്.

ആദ്യം കമ്പനി വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. തുടർന്ന് തൊഴിലാളിക്ക് തിരികെ വരുന്നതിനുള്ള സ്പോൺസറുടെ സമ്മതം ഓട്ടോമാറ്റിക്കായി രജിസ്റ്റർ ചെയ്യപ്പെടുകയും ശേഷം പ്രവേശനാനുമതി പുതുക്കിയ വിസ ലഭിക്കുകയും ചെയ്യും. സ്പോൺറുടെയോ അല്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ടയാളുടെയോ അറിവോടെയാണ് വിദേശ തൊഴിലാളി തിരിച്ചുവരുന്നതെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ഈ സംവിധാനമെന്ന് പാസ്പോർട്സ് ആൻറ് റെസിഡൻസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.