LiveTV

Live

Oman

ഒമാനിൽ ഭരണതലത്തിൽ വൻ അഴിച്ചുപണി

പുതിയ മന്ത്രാലയങ്ങൾ രൂപവത്കരിച്ചും വിവിധ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും തമ്മിൽ ലയിപ്പിച്ചും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് ഉത്തരവ് പുറപ്പെടുവിച്ചു

ഒമാനിൽ ഭരണതലത്തിൽ വൻ അഴിച്ചുപണി

ഒമാനിൽ ഭരണതലത്തിൽ വൻ അഴിച്ചുപണി. പുതിയ മന്ത്രാലയങ്ങൾ രൂപവത്കരിച്ചും വിവിധ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും തമ്മിൽ ലയിപ്പിച്ചും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് ഉത്തരവ് പുറപ്പെടുവിച്ചു. വിദേശകാര്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം അടക്കം വിവിധ വകുപ്പുകളിൽ പുതിയ മന്ത്രിമാരെ നിയമിക്കുകയും ചെയ്തു. സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രാലയം രൂപവത്കരിച്ചതാണ് ആദ്യ ഉത്തരവ്.

സുൽത്താെൻറ മകനായ സയ്യിദ് ദി യസാൻ ബിൻ ഹൈതം ബിൻ താരീഖിനെ സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രിയായും നിയമിച്ചു. തൊഴിൽ മന്ത്രാലയം എന്ന പേരിൽ പുതിയ വകുപ്പും നിലവിൽ വന്നു. തൊഴിൽ മന്ത്രിയായി ഡോ. മുഹാദ് ബിൻ സൈദിനെയും നിയമിച്ചു. വിദേശകാര്യ മന്ത്രിയായി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയെയും ധനകാര്യ മന്ത്രിയായി സുൽത്താൻ ബിൻ സാലിം അൽ ഹബ്സിയെയും നിയമിച്ചു. ഗതാഗത മന്ത്രാലയം, സാേങ്കതിക-വാർത്താവിനിമയ മന്ത്രാലയം എന്നിവ ലയിപ്പിച്ച് ഗതാഗത-വാർത്താവിനിമയ-വിവര സാങ്കേതിക മന്ത്രാലയത്തിന് രൂപം നൽകി. പുതുതായി ഇക്കോണമി മന്ത്രാലയവും രൂപവത്കരിച്ചിട്ടുണ്ട്.