LiveTV

Live

Oman

ഒമാനിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷം നവംബർ ഒന്നുമുതൽ ആരംഭിക്കും

ഓൺലൈൻ-ഓഫ്ലൈൻ ക്ലാസുകൾ സമന്വയിപ്പിച്ചുള്ള ഹൈബ്രിഡ് വിദ്യാഭ്യാസ രീതിയായിരിക്കണം സ്കൂളുകളിൽ സ്വീകരിക്കേണ്ടത്

ഒമാനിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷം നവംബർ ഒന്നുമുതൽ ആരംഭിക്കും

ഒമാനിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷം നവംബർ ഒന്നുമുതൽ ആരംഭിക്കും. ഇന്ന് നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ഓൺലൈൻ-ഓഫ്ലൈൻ ക്ലാസുകൾ സമന്വയിപ്പിച്ചുള്ള ഹൈബ്രിഡ് വിദ്യാഭ്യാസ രീതിയായിരിക്കണം സ്കൂളുകളിൽ സ്വീകരിക്കേണ്ടത്. ഇതനുസരിച്ച് ചില ക്ലാസുകൾക്ക് മാത്രം വിദ്യാർഥികൾ സ്കൂളിൽ പോയാൽ മതിയാകും. ബാക്കി ക്ലാസുകൾക്ക് വിദൂര വിദ്യാഭ്യാസ രീതിയാണ് അവലംബിക്കേണ്ടത്. ഇത് സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയം രൂപം നൽകും.

അധ്യാപകർ, അനുബന്ധ ജോലിക്കാർ എന്നിവർ സെപ്റ്റംബർ 27 ഞായറാഴ്ച മുതൽ ജോലിക്ക് എത്തണം. അക്കാദമിക്‌ ദിനങ്ങൾ 180 ദിവസത്തിൽ കുറയരുതെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. ഇന്ത്യൻ സ്കൂളുകളിലും സുപ്രീം കമ്മിറ്റി തീരുമാന പ്രകാരം ക്ലാസുകൾ തുടങ്ങുമെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡുമായി ബന്ധപ്പെട്ടവർ പറഞ്ഞു. നിലവിൽ ഇന്ത്യൻ സ്കൂൾകളുടെ അധ്യയന വർഷം ഏപ്രിൽ ആദ്യ ആഴ്ചയിൽ തന്നെ ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ ആണ് ഇന്ത്യൻ സ്കൂൾകളിൽ ഇപ്പോൾ നടക്കുന്നത്.