LiveTV

Live

Oman

ഒമാനില്‍ ഇനി സൗജന്യ കോവിഡ് പരിശോധന ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികളിലെ രോഗികൾക്കും മാത്രം

കോവിഡ് രോഗ ലക്ഷണങ്ങളുള്ളവർ 10 ദിവസം സ്വയം ഐസോലേഷനിൽ പോവണം

ഒമാനില്‍ ഇനി സൗജന്യ കോവിഡ് പരിശോധന ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികളിലെ രോഗികൾക്കും മാത്രം

ഒമാൻ കോവിഡ് പരിശോധന സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. ഇതനുസരിച്ച് സൗജന്യ കോവിഡ് പരിശോധന ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട രോഗികൾക്കും മാത്രമായി പരിമിതപ്പെടുത്തി.

കോവിഡ് രോഗ ലക്ഷണങ്ങളുള്ളവർ 10 ദിവസം സ്വയം ഐസോലേഷനിൽ പോവണം. ലഘുവായത് മുതൽ സാമാന്യം നല്ല കോവിഡ് ലക്ഷണങ്ങൾ വരെയുള്ളവരെ പരിശോധനയില്ലാതെ തന്നെ പോസിറ്റീവ് കേസ് ആയി പരിഗണിക്കുകയും ഹെൽത്ത്കെയർ സംവിധാനത്തിൽ പേര് ചേർക്കുകയും ചെയ്യും. കടുത്ത ജലദോഷം, 38 ഡിഗ്രിക്ക് മുകളിൽ പനി, ചുമ‌, ശ്വാസംതടസം എന്നിവയാണ് കോവിഡ് ലക്ഷണങ്ങൾ.

രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർക്കും ഈ നടപടിക്രമങ്ങൾ ബാധകമാണ്. രോഗിയുടെ സാഹചര്യം മോശമാകുന്ന പക്ഷം ആരോഗ്യ സ്ഥാപനത്തിൽ അഡ്മിറ്റ് ആകാൻ നിർദേശിക്കും. ആരോഗ്യ മേഖലയിലെ ജീവനക്കാർക്കും നിലവിൽ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടവർക്കുമാണ് ഈ നടപടികൾ ബാധകമല്ലാതിരിക്കുക.