LiveTV

Live

Oman

മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയ ഒമാനില്‍ സ്ഥിരതാമസ വിസയുള്ളവർക്ക് മടങ്ങിയെത്താമെന്ന് ഗതാഗത മന്ത്രി

മാനിലേക്ക് വരുന്നവർക്ക് 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൈൻറൻ നിർബന്ധമാണെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു

മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയ ഒമാനില്‍ സ്ഥിരതാമസ വിസയുള്ളവർക്ക് മടങ്ങിയെത്താമെന്ന് ഗതാഗത മന്ത്രി

കൊവിഡ് പ്രതിസന്ധി മൂലം ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ, ഒമാനിലെ സ്ഥിര താമസ വിസയുള്ളവർക്ക് രാജ്യത്തേക്ക് മടങ്ങി വരാമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ ഫുത്തേസി പറഞ്ഞു. ഒമാനിലേക്ക് വരുന്നവർക്ക് 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൈൻറൻ നിർബന്ധമാണെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പെർമിറ്റ് ലഭിക്കുന്നവർക്ക് മാത്രമാണ് തിരികെ വരാൻ സാധിക്കുകയുള്ളൂ.

അതാത് രാജ്യങ്ങളിലെ എംബസികൾ വഴിയോ സ്പോൺസർമാർ വഴിയോ ദേശീയ വിമാന കമ്പനികളായ ഒമാൻ എയർ, സലാം എയർ എന്നിവ വഴിയോ പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്. ജോലി ചെയ്യുന്ന കമ്പനിയുടെ അപേക്ഷക്കൊപ്പം പാസ്പോർട്ട് കോപ്പി, വിസ പേജ് കോപ്പി, ലേബർ കാർഡ് കോപ്പി എന്നിവ ഇമെയിൽ അയച്ചാണ് പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. ഇങ്ങനെ വരുന്നവർക്കുള്ള വിമാനടിക്കറ്റ് ഉയർന്ന നിരക്കിലാണുള്ളത്. ഒമാനിൽ ഇറങ്ങുന്നതിന് മുേമ്പ യാത്രക്കാർ തറാസുദ് പ്ലസ് മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും രജിസ്ട്രേഷൻ പൂർത്തിയാക്കുകയും വേണം