LiveTV

Live

Oman

ഒമാനിൽ ഇന്ന് 1619 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് എട്ട് പേർ മരിച്ചു, ഇതൊടെ ഒമാനിൽ മരിച്ചവരുടെ എണ്ണം 298 ആയി പുതിയ രോഗികളിൽ 1249 പേരും സ്വദേശികളാണ്. 370 പേരാണ് പ്രവാസികൾ

ഒമാനിൽ ഇന്ന്  1619 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒമാനിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1619) പേർക്കാണ് . ഇന്ന് എട്ട് പേർ മരിച്ചു . ഇതൊടെ ഒമാനിൽ മരിച്ചവരുടെ എണ്ണം 298 ആയി പുതിയ രോഗികളിൽ 1249 പേരും സ്വദേശികളാണ്. 370 പേരാണ് പ്രവാസികൾ. ഇന്ന് 1360 പേരോളം സുഖം പ്രാപിച്ചു. ആകെ 64193 രോഗ ബാധിതരിൽ 41450 ഇതുവരെയായി സുഖം പ്രാപിച്ചു. ബാക്കി 22445 നിലവിൽ രോഗികളായി ഒമനിലുള്ളത്.

4721 കോവിഡ് പരിശോധനകളാണ് ഇന്ന് രാജ്യത്ത് നടന്നത്. 77 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 555 ആയി. ഇതിൽ 157 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

പുതിയ രോഗികളിൽ 608 പേരും മസ്കത്ത് ഗവർണറേറ്റിലാണ്. വടക്കൻ ബാത്തിനയും തെക്കൻ ബാത്തിനയുമാണ് രോഗികളുടെ എണ്ണത്തിൽ അടുത്ത സ്ഥാനങ്ങളിൽ. വിലായത്ത് കണക്കനുസരിച്ച് സീബിലാണ് ഇന്ന് കൂടുതൽ രോഗികൾ 258. ബർക്കയിലും 92 വും സുവൈക്കിൽ 77 ഉം സുഹാറിൽ 162 ഉം സലാലയിൽ 81 ഉം പുതിയ രോഗികളാണ് ഇന്ന് വർധിച്ചത്