LiveTV

Live

Oman

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 60,000 കടന്നു

ഇന്ന് 1679 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 60,000 കടന്നു

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 60,000 കടന്നു. ഇന്ന് 1679 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. 1051 പേർ കൂടി ഇന്ന് സുഖം പ്രാപിച്ചതോടെ രോഗ വിമുക്തരുടെ എണ്ണം 39038 ആയി. പുതിയ രോഗികളിൽ 1313 പേരും സ്വദേശികളാണ്. 366 പേരാണ് പ്രവാസികൾ. 8 പേരാണ് ഇന്ന് മരണപ്പെട്ടത്.ഇതോടെ ഒമാനിൽ മരണപ്പെട്ടവരുടെ എണ്ണം 281 ആയി. 4613 കോവിഡ് പരിശോധനകളാണ് ഇന്ന് രാജ്യത്ത് നടന്നത്. 89 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 530 ആയി. ഇതിൽ 139 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.

പുതിയ രോഗികളിൽ 543 പേരും മസ്കത്തിലാണ്. വടക്കൻ ബാത്തിനയും തെക്കൻ ബാത്തിനയുമാണ് പുതിയ രോഗികളുടെ എണ്ണത്തിൽ അടുത്ത സ്ഥാനങ്ങളിൽ സീബിലാണ് ഇന്ന് കൂടുതൽ രോഗികൾ193. ബോഷറിലും ബർക്കയിലും 162 വീതവും സുഹാറിൽ 124 ഉം സലാലയിൽ 85 ഉം പുതിയ രോഗികളാണ് ഇന്ന് വർധിച്ചത്.