LiveTV

Live

Oman

ഒമാനിൽ 1083 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

മൊത്തം രോഗ ബാധിതരുടെ എണ്ണം 54697 ആയി,1030 പേർ കൂടി ഇന്ന് സുഖം പ്രാപിച്ചതോടെ രോഗ വിമുൿതരുടെ എണ്ണം 35255 ആയി ഉയരുകയും ചെയ്തു.

ഒമാനിൽ 1083 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

ഒമാനിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1083പേർക്കാണ്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 54697 ആയി.1030 പേർ കൂടി ഇന്ന് സുഖം പ്രാപിച്ചതോടെ രോഗ വിമുൿതരുടെ എണ്ണം 35255 ആയി ഉയരുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 297 പേർ പ്രവാസികളും 786 പേർ ഒമാനികളുമാണ്. 4 പേരാണ് ഇന്ന് മരണപ്പെട്ടത്.

ഇതോടെ ഒമാനിൽ മരണപ്പെട്ടവരുടെ എണ്ണം 248 ആയി. 3833 കോവിഡ് പരിശോധനകളാണ് ഇന്ന് രാജ്യത്ത് നടന്നത്. 60 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 517 ആയി. ഇതിൽ 133 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ കൂടുതലും മസ്കത്ത് ഗവർണറേറ്റിൽ തന്നെയാണ്.രോഗികളുടെ എണ്ണം എറ്റവും കൂടുതൽ വർധിച്ചത് ബർക്ക വിലായത്തിലാണ് 165 പേർ , 19194 പേരാണ് നിലവിൽ അസുഖബാധിതരായി ഒമാനിലുള്ളത്