LiveTV

Live

Oman

ഒമാനില്‍ കോവിഡ് ബാധിതര്‍ അമ്പതിനായിരം കവിഞ്ഞു

ഒമാനിൽ ഇന്ന് 1210 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഒമാനില്‍ കോവിഡ് ബാധിതര്‍ അമ്പതിനായിരം കവിഞ്ഞു

ഒമാനില്‍ മൊത്തം കോവിഡ് രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു. ഇന്ന് ഒമ്പതു പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 233 ആയി ഉയരുകയും ചെയ്തു.

ഒമാനിൽ 1210 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 50207 ആയി. പുതിയ രോഗികളിൽ 939 പേരും ഒമാൻ സ്വദേശികളും 271 പേർ പ്രവാസികളും ആണ്.1005 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 32005 ആയി. 64 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

469 പേരാണ് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 128 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 17969 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. മസ്കത്തിലാണ് ഇന്ന് ഏറ്റവുമധികം പുതിയ രോഗികളുള്ളത്. 531 പുതിയ കേസുകളാണ് മസ്കത്തിലുള്ളത്.