LiveTV

Live

Oman

ഒമാന്‍ ഹമരിയയിലെയും വാദികബീറിലെയും ഐസോലേഷൻ നടപടികൾ അവസാനിപ്പിക്കുന്നു

സ്വകാര്യ സ്ഥാപനങ്ങളിലെ കോവിഡ് പരിശോധനകൾ നിർബന്ധമായും ആരോഗ്യ മന്ത്രാലയത്തിെൻറ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാകണമെന്ന് മന്ത്രി ഡോ. അൽ സഈദി പറഞ്ഞു

ഒമാന്‍ ഹമരിയയിലെയും വാദികബീറിലെയും ഐസോലേഷൻ നടപടികൾ  അവസാനിപ്പിക്കുന്നു

ഒമാനിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഹമരിയയിലും, വാദികബീർ വ്യവസായ മേഖലകളിലും ഏർപ്പെടുത്തിയിരിക്കുന്ന ഐസോലേഷൻ നടപടികൾ ശനിയാഴ്ച അവസാനിപ്പിക്കും. മസ്ജിദുകൾ തുറക്കാൻ ഇനിയും സമയം വേണ്ടി വരുമെന്ന് ഒമാൻ ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നിലവിലെ രോഗികളുടെ എണ്ണത്തിന് അനുസരിച്ച് ഐ.സി.യു കിടക്കകൾ മതിയാകും. രോഗബാധ ഉയരുന്ന പക്ഷം ഫീൽഡ് ആശുപത്രികൾ തുടങ്ങുന്നത് പരിഗണിക്കും. മുൻകരുതൽ നടപടികൾ പാലിച്ചില്ലെങ്കിൽ രാജ്യത്തെ ആശുപത്രികളിൽ ചികിത്സ ആവശ്യമുള്ളവരെ പ്രവേശിപ്പിക്കാൻ കഴിയാത്ത വിധത്തിൽ രോഗികളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളിലെ കോവിഡ് പരിശോധനകൾ നിർബന്ധമായും ആരോഗ്യ മന്ത്രാലയത്തിെൻറ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാകണമെന്ന് മന്ത്രി ഡോ. അൽ സഈദി പറഞ്ഞു. ദിവസം ശരാശരി മൂവായിരം പരിശോധനകൾ എന്ന തോതിൽ 1.72 ലക്ഷം പരിശോധനകളാണ് ഒമാനിൽ ഇതുവരെ നടത്തിയത്. 450 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ബാധയേറ്റു. ഇതിൽ രണ്ട് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.