LiveTV

Live

Oman

റോയൽ ഒമാൻ പോലീസുമായി ബന്ധപ്പെട്ട ഉപഭോക്​തൃ സേവനങ്ങൾ ജൂലൈ ഒന്ന് മുതൽ പുനരാരംഭിക്കും

കോവിഡ്​ മുൻകരുതൽ നടപടികളുടെ ഭാഗമായി മാർച്ച്​ 19 മുതൽ ഇവ നിർത്തിവെച്ചിരിക്കുകയായിരുന്നു

റോയൽ ഒമാൻ പോലീസുമായി ബന്ധപ്പെട്ട ഉപഭോക്​തൃ സേവനങ്ങൾ ജൂലൈ ഒന്ന് മുതൽ പുനരാരംഭിക്കും

റോയൽ ഒമാൻ പോലീസുമായി ബന്ധപ്പെട്ട ഉപഭോക്​തൃ സേവനങ്ങൾ ജൂലൈ ഒന്ന് മുതൽ പുനരാരംഭിക്കും. വിസ അനുവദിക്കൽ, വിസ സ്​റ്റാമ്പിങ്​, റെസിഡൻറ്​ കാർഡ്​ തുടങ്ങി ഡയറക്​ടറേറ്റ്​ ജനറൽ ഒാഫ്​ പാസ്​പോർട്ട്​ ആൻറ്​ റെസിഡൻസിന്​ കീഴിലുള്ള എല്ലാ സേവനങ്ങളും അടുത്ത മാസം ആദ്യം മുതൽ ലഭ്യമാകുമെന്ന്​ ആർ.ഒ.പിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

കോവിഡ്​ മുൻകരുതൽ നടപടികളുടെ ഭാഗമായി മാർച്ച്​ 19 മുതൽ ഇവ നിർത്തിവെച്ചിരിക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ആർ.ഒ.പി സിവിൽ സെൻററുകൾ പ്രവർത്തിക്കുക.