LiveTV

Live

Oman

ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

വലപ്പാട്​ മനയിൽ ചെറിയ പുരയിൽ അദീബ്​ (60) ആണ്​ തിങ്കളാഴ്​ച മരിച്ചത്​.

ഒമാനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ഒമാനില്‍ കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മരിച്ചു. വലപ്പാട്​ മനയിൽ ചെറിയ പുരയിൽ അദീബ്​ (60) ആണ്​ തിങ്കളാഴ്​ച മരിച്ചത്​.

ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന്​ കഴിഞ്ഞ ഒരാഴ്​ചയായി എൻ.എം.സി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗൾഫാർ പ്ലാൻറ്​ ഡിപ്പാർട്ട്​മെൻറിൽ സീനിയർ മാനേജറായി ജോലി ചെയ്​തിരുന്ന ഇദ്ദേഹം അടുത്ത നവംബറിൽ വിരമിക്കാനിരിക്കുകയായിരുന്നു.

കഴിഞ്ഞ 35 വർഷമായി ഒമാനിലുണ്ട്​. ബംഗളൂരുവിനടുത്ത തുംകൂരിലാണ്​ ഇദ്ദേഹം കുടുംബസമേതം സ്​ഥിരതാമസമാക്കിയിരിക്കുന്നത്​. ഭാര്യയും മകനും മകളും ഒമാനിലുണ്ട്​. കോവിഡ് ബാധിച്ച് ഒമാനിൽ മരിക്കുന്ന ഒൻപതാമത്തെ മലയാളിയാണ് അദീബ് അഹമ്മദ്.