LiveTV

Live

Oman

മസ്കത്തില്‍ നിന്ന് കേരളത്തിലേക്ക് പറന്നത് നിരവധി വിമാനങ്ങള്‍

പ്രവാസികളുടെ മടക്കയാത്രക്ക് ശനിയാഴ്ച മുതൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുമെന്ന് അറിയിച്ചിരുന്നതിനാൽ സാമൂഹിക സംഘടനകൾ വിമാന സർവീസുകൾ നേരത്തെ ആക്കിയതാണ് വിമാനത്താവളത്തിൽ തിരക്ക് വർധിക്കാൻ കാരണം

 മസ്കത്തില്‍ നിന്ന് കേരളത്തിലേക്ക് പറന്നത് നിരവധി വിമാനങ്ങള്‍

ഇന്ന് മസ്കത്ത് വിമാനത്താവളത്തിൽ നിന്ന് കേരളത്തിലേക്ക് പറന്നത് നിരവധി ചാർേട്ടഡ് വിമാനങ്ങൾ. പ്രവാസികളുടെ മടക്കയാത്രക്ക് ശനിയാഴ്ച മുതൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുമെന്ന് അറിയിച്ചിരുന്നതിനാൽ സാമൂഹിക സംഘടനകൾ വിമാന സർവീസുകൾ നേരത്തെ ആക്കിയതാണ് വിമാനത്താവളത്തിൽ തിരക്ക് വർധിക്കാൻ കാരണം. ജൂൺ 20 ശേഷം ഷെഡ്യൂൾ ചെയ്ത വിമാനങ്ങളെല്ലാം ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കേരളത്തിലേക്ക് പറന്നത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ചാർട്ടേർഡ് വിമാനങ്ങൾക്കൊപ്പം വന്ദേഭാരത് വിമാനങ്ങളും സർവീസ് നടത്തിയതിനാൽ വെള്ളിയാഴ്ച രാവിലെ മുതൽ വിമാനത്താവളത്തിൽ നിന്ന് തിരിയാൻ ഇടമില്ലായിരുന്നു. ഒ.ഐ.സി.സി, കെ.എം.സി.സി, ഐ.സി.എഫ്, വടകര സൗഹൃദ വേദി തുടങ്ങിയ സംഘടനകളുടെ ചാർേട്ടർഡ് വിമാനങ്ങളാണ് വെള്ളിയാഴ്ച പറന്നുയർന്നത്. ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ഏർപ്പെടുത്തിയ സലാം എയർ വിമാനം 180 യാത്രക്കരുമായി കേരളത്തിലെത്തിയത്.

അതിനിടെ കോവിഡ് പരിശോധനാ കാലാവധി ഈ മാസം 25 വരെ നീട്ടിയതിനാൽ ചില സർവീസുകൾ മറ്റ് ദിവസങ്ങളിലേക്ക് നീട്ടിയിട്ടുണ്ട്. അവസരം ഉപേയാഗപ്പെടുത്തി പരമാവധി ചാർേട്ടർഡ് സർവിസുകൾ നടത്താനും ചില സംഘടനകൾ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഏഴ് വിമാനങ്ങൾ സർവീസുകൾ നടത്തിയതായി കെ.എം.സി.സി നാഷനൽ കമ്മറ്റി പ്രസിഡൻറ് റഇൗസ് അഹമദ് പറഞ്ഞു.