LiveTV

Live

Oman

ഒമാനിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ പോകുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നിർബന്ധം

നടപടി സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യപ്രകാരമെന്ന് ഇന്ത്യന്‍ എംബസി

ഒമാനിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ പോകുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നിർബന്ധം

ഓമാനിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി. ജൂൺ 20 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. സംസ്ഥാന സർക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് പരിശോധന നിർബന്ധമാക്കിയതെന്ന് മസ്‌കത്തിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.

ഒമാനിൽ കാൽലക്ഷത്തിലേറെ പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ 114 പേർ മരണപ്പെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ച 745 പേരിൽ 368 പേർ പ്രവാസികളാണ്.