LiveTV

Live

Oman

സലാലയില്‍ കനത്ത മഴ; ഭരണകൂടം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

മഴയെതുടർന്ന് സലാല സെന്‍ററിൽ ഒരു കെട്ടിടം തകർന്ന്‍വീണ് ഒരു പ്രവാസി മരിച്ചിട്ടുണ്ട്. ന്യൂനമർദത്തെ തുടർന്ന് സലാലയിലും പരിസര പ്രദേശത്തും കഴിഞ്ഞ രണ്ട് ദിവസമായി മഴ തുടരുകയാണ്

സലാലയില്‍ കനത്ത മഴ; ഭരണകൂടം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

ഒമാനു സമീപം അറബിക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം ദോഫാർ തീരത്തേക്ക് കടന്നതിന്‍റെ ഫലമായി കനത്ത മഴയും കാറ്റും. വരുന്ന മണിക്കുറിൽ ഇത് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങും. മഴയെതുടർന്ന് സലാല സെന്‍ററിൽ ഒരു കെട്ടിടം തകർന്ന്‍വീണ് ഒരു പ്രവാസി മരിച്ചിട്ടുണ്ട്. ന്യൂനമർദത്തെ തുടർന്ന് സലാലയിലും പരിസര പ്രദേശത്തും കഴിഞ്ഞ രണ്ട് ദിവസമായി മഴ തുടരുകയാണ്. ഏറ്റവും കൂടുതൽ മഴ ഇതുവരെ ലഭിച്ചത് സദയിലാണ് 195 മില്ലി മീറ്റർ.സദയിൽ വെള്ളപ്പൊക്കവും ഉണ്ടായിട്ടൂണ്ട് അവിടെ രക്ഷാപ്രവർത്തനത്തിന് സുൽത്താൻ സായുധസേന ഇറങ്ങിയിട്ടുണ്ട്.

നേവിയുടെ കപ്പലും എത്തിയിട്ടൂണ്ട്.ഐൻ അർസാത്തിൽ വാഹനം ഒഴുക്കിൽ പെട്ട് രണ്ട് സ്വദേശി യുവാക്കൾ മരണപ്പെടുകയൂണ്ടായി. അഞ്ച് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. തും റിയത്തിലെ വാദി ദഹബൂനും നിറഞ്ഞൊഴുകയാണ്. ഇവിടെ ഒരു വാഹനത്തിൽ ഒരാളെ കാണാതായിട്ടുണ്ട്. അടുത്ത 24 മണിക്കൂറും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. 30 മുതൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. 4 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം ഏതാണ്ട് വെള്ളത്തിനടിയിൽ തന്നെയാണുള്ളത്. ചില ഭാഗങ്ങളിൽ റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ച് കടക്കരുതെന്നും, കടലിൽ പോകരുതെന്നും അതോറിറ്റി അറിയിക്കുകയുണ്ടായി