LiveTV

Live

Oman

മഹാമാരിയില്‍ കെെത്താങ്ങ്; ഒമാനില്‍ പെരുന്നാള്‍ കിറ്റുകളൊരുങ്ങുന്നു

കോവിഡ് അനുബന്ധ നിയന്ത്രണങ്ങള്‍ മൂലം ജോലിയും വരുമാനവുമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസമേകുകയാണ് പെരുന്നാള്‍ കിറ്റിന്റെ ലക്ഷ്യം.

മഹാമാരിയില്‍ കെെത്താങ്ങ്; ഒമാനില്‍  പെരുന്നാള്‍ കിറ്റുകളൊരുങ്ങുന്നു

കോവിഡ് പ്രതിസന്ധിക്കിടയില്‍ സമാഗതമായ പെരുന്നാള്‍ ആഘോഷത്തിന് സഹായമൊരുക്കി ഒമാന്‍ ഐ.സി പതിനായിരം പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്യും. കോവിഡ് അനുബന്ധ നിയന്ത്രണങ്ങള്‍ മൂലം ജോലിയും വരുമാനവുമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസമേകുകയാണ് പെരുന്നാള്‍ കിറ്റിന്റെ ലക്ഷ്യം.

രാജ്യത്തെ 17 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്‌ക്കുകളുടെ നേതൃത്വത്തില്‍ ഐ.സി.എഫ് യൂനിറ്റുകള്‍ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുന്നത്. റമസാന്‍ ആദ്യ നാളുകളില്‍ നാലായിരം ഭക്ഷ്യ കിറ്റുകളും റമസാന് മുമ്പ് മുവ്വായിരം ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തിരുന്നു. റമസാന്‍ 30 വരെ എല്ലാ ദിവസവും ഇഫ്താര്‍ ഫുഡ് വിതരണവും നടക്കുന്നുണ്ട്.

ഭക്ഷ്യ കിറ്റുകള്‍ക്ക് പുറമെ മെഡിക്കല്‍, ലീഗല്‍ ഹെല്‍പ്പുകള്‍ നാട്ടില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ക്കുള്ള സഹായങ്ങള്‍, നാട്ടിലേക്ക് യാത്ര തിരിക്കുന്നവര്‍ക്കായി എയര്‍പോര്‍ട്ടില്‍ ആവശ്യമായ സേവനങ്ങള്‍, കൗണ്‍സലിംഗ് എന്നിവയും ഐ സി എഫിന് കീഴില്‍ നടന്നു വരുന്നു.അപ്രതീക്ഷിത ദുരന്തത്തില്‍ പകച്ചു നില്‍ക്കുന്ന പ്രിയ സഹോദരങ്ങളെ ചേര്‍ത്തു പിടിച്ച് സുരക്ഷിതബോധം പകരാള്‍ സദാ സജജരായി സഫ്വ വളണ്ടിയേഴ്സും രംഗത്തുണ്ട്.