LiveTV

Live

Oman

കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരാൾ കൂടി മരിച്ചു

കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരാൾ കൂടി മരിച്ചു. 48 വയസുള്ള പ്രവാസിയാണ്​ മരണപ്പെട്ടതെന്ന്​ ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരാൾ കൂടി മരിച്ചു

കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരാൾ കൂടി മരിച്ചു. 48 വയസുള്ള പ്രവാസിയാണ്​ മരണപ്പെട്ടതെന്ന്​ ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമാനിലെ 22ാമത്തെ കോവിഡ്​ മരണമാണിത്​. മരണപ്പെട്ടതിൽ രണ്ട്​ മലയാളികളടക്കം 14 പേർ വിദേശികളും എട്ടുപേർ സ്വദേശികളുമാണ്​.

ഒമാനിൽ ഇന്ന് 157 പേർക്ക്​ കൂടി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതർ 5186 ആയി. പുതിയ രോഗികളിൽ 76 പേർ വിദേശികളും 81 പേർ ഒമാനികളുമാണ്​. അസുഖം ഭേദമായവരുടെ എണ്ണം 1,465 ആയി ഉയർന്നു​. രണ്ട്​ മലയാളികളടക്കം 22 പേരാണ്​ കോവിഡ്​ ബാധിച്ച്​ ഇതുവരെ മരണപ്പെട്ടത്​. മരിച്ചവരിൽ 18 പേർ മസ്​കത്തിൽ ചികിത്സയിലിരുന്നവരും മൂന്ന്​ പേർ തെക്കൻ ബാത്തിനയിൽ ചികിത്സയിലിരുന്നവരും ഒരാൾ വടക്കൻ ബാത്തിനയിൽ ചികിത്സയിലിരുന്നയാളുമാണ്​.

3,699 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 99 പേരും മസ്​കത്ത്​ ഗവർണറേറ്റിലാണ്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 3929 ആയി.