LiveTV

Live

Oman

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു

മസ്കത്ത് ഗവർണറേറ്റിൽ തന്നെയാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു

ഇന്ന് 404 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഒമാനിൽ മൊത്തം രോഗ ബാധിതരുടെ എണ്ണം 5029 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 337 പ്രവാസികളും 67 ഒമാനികളുമാണുള്ളത്. രണ്ട് മലയാളികൾ ഉൾപ്പടെ 13 പ്രവാസികളും 7 ഒമാനികളുമാണ് ഇതുവരെ മരണപ്പെട്ടത്. രോഗ വിമുക്തി നേടുന്നവരുടെ എണ്ണം 1436 ആയി ഉയർന്നിട്ടുണ്ട്. 3573 പേരാണ് നിലവിൽ രോഗികളായി ഒമാനിൽ ഉള്ളത്. മസ്കത്ത് ഗവർണറേറ്റിൽ തന്നെയാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. ഇവിടെ കോവിഡ് ബാധിതർ 3830 ആയി.പുതിയ രോഗികളിൽ 363 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്