LiveTV

Live

Oman

ഒമാനില്‍ ഒരു കോവിഡ് മരണം കൂടി

ഇതുവരെ മരണപ്പെട്ടതിൽ മലയാളിയടക്കം 11 പേർ വിദേശികളും അഞ്ച്​ പേർ സ്വദേശികളുമാണ്

ഒമാനില്‍ ഒരു കോവിഡ് മരണം കൂടി

കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 43 വയസുകാരനായ വിദേശിയാണ്​ മരണപ്പെട്ടതെന്ന്​ ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്​ച വൈകുന്നേരം അറിയിച്ചു. ഒമാനിലെ 16ാമത്തെ കോവിഡ്​ മരണമാണിത്​. രണ്ട്​ ദിവസത്തിനിടെ മരണപ്പെടുന്ന മൂന്നാമത്തെ വിദേശിയാണ്​ ഇത്​. വ്യാഴാഴ്​ച 26 വയസുകാരനും 66 വയസുകാരനും മരണപ്പെട്ടിരുന്നു. മരണപ്പെട്ടവർ ഏത്​ രാജ്യക്കാർ ആണെന്ന വിവരം വ്യക്​തമല്ല. ഇതുവരെ മരണപ്പെട്ടതിൽ മലയാളിയടക്കം 11 പേർ വിദേശികളും അഞ്ച്​ പേർ സ്വദേശികളുമാണ്​.

ഒമാനിൽ 154 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3112 ആയി. പുതിയ രോഗികളിൽ 112 പേർ വിദേശികളാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 960ൽ നിന്ന് 1025 ആയി ഉയർന്നിട്ടുണ്ട്. 2071പേരാണ് ഇപ്പോൾ അസുഖബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 120 പേർ മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 2252 ആയി. 603 പേർക്ക് ഇവിടെ അസുഖം സുഖപ്പെട്ടിട്ടുണ്ട്.