LiveTV

Live

Oman

ഒമാനിൽ ഇന്ന് 51 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

ഒമാനിൽ ഇന്ന് 51 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

ഒമാനിൽ ഇന്ന് 51 പേർക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇതോടെ ഒമാനില്‍ മൊത്തം കോവിഡ്​ ബാധിതർ 2049 ആയി. 31 പേർ കൂടി പുതുതായി രോഗമുക്​തരായിട്ടുണ്ട്​. ഇതോടെ മൊത്തം രോഗമുക്​തർ 364 ആയി​. മലയാളിയടക്കം 10 പേർ മരിച്ചു. തിങ്കളാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 14 പേർ മാത്രമാണ്​ വിദേശികൾ. ബാക്കി 37 പേരും സ്വദേശികളാണ്​.

പുതിയ രോഗികളിൽ 15 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1464 ആയി. രോഗമുക്​തരുടെ എണ്ണം 232 ആയി ഉയരുകയും ചെയ്​തു. മരിച്ച 10 പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്​. തെക്കൻ ബാത്തിനയിൽ 16 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ദാഹിറയിലും ദാഖിലിയയിലും ആറ് പേർക്ക്​ വീതവും തെക്കൻ ശർഖിയയിൽ അഞ്ച് പേർക്കും വടക്കൻ ബാത്തിനയിൽ രണ്ട് പേർക്കും പുതുതായി വൈറസ്​ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്​തമാക്കുന്നു.