LiveTV

Live

Oman

നിയന്ത്രണങ്ങൾക്ക് ഒരു മാസം; ഒമാനിൽ ഇന്ന് 102 പുതിയ രോഗികൾ

റമദാനിൽ വീടുകളിൽ സംഘടിപ്പിക്കുന്ന നോമ്പ് തുറകളും അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഒമാനിലുടനീളം അവശ്യ സാധനങ്ങളുടേതൊഴികെയുള്ള സ്ഥാപനങ്ങൾ അടച്ചിട്ട് ഒരു മാസം പിന്നിട്ടു

നിയന്ത്രണങ്ങൾക്ക് ഒരു മാസം; ഒമാനിൽ ഇന്ന് 102 പുതിയ രോഗികൾ

ഒമാനിൽ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 102 പേർക്കാണ്. രോഗം സ്ഥിരീകരിച്ചവരിൽ 33 ഒമാനികളും 69 വിദേശികളുമാണ്. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 1716 ആയി. 69 പേർ കൂടി ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 307 ആയി. ബാക്കി 1401 പേരാണ് രോഗ ബാധിതരായി ഉള്ളത്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മസ്കത്ത് ഗവർണറേറ്റിലാണ്. ഇതുവരെ 8 പേരാണ് കോവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചത്.

രാജ്യത്തുടനീളം ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുകയാണ്. റമദാനിൽ വീടുകളിൽ സംഘടിപ്പിക്കുന്ന നോമ്പ് തുറകളും അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഒമാനിലുടനീളം അവശ്യ സാധനങ്ങളുടേതൊഴികെയുള്ള സ്ഥാപനങ്ങൾ അടച്ചിട്ട് ഒരു മാസം പിന്നിടുകയാണ്.