LiveTV

Live

Oman

ഒമാനിൽ ഇന്ന് 98 ​പേർക്ക്​ കൂടി കോവിഡ്​;

ഒമാനിൽ വൈറസ്​ ബാധിതർ 1508 ആയി

ഒമാനിൽ ഇന്ന് 98 ​പേർക്ക്​ കൂടി കോവിഡ്​;

ഒമാനിൽ ഇന്ന് 98 ​ പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1508 ആയി. ചൊവ്വാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 59 പേരും വിദേശികളാണ്​. രോഗ മ​ുക്​തരായവരുടെ എണ്ണം 238ൽ തന്നെ തുടരുകയാണ്​. മലയാളിയടക്കം എട്ടു പേർ മരണപ്പെടുകയും ചെയ്​തു. പുതുതായി വൈറസ്​ ബാധിതരായവരിൽ 53 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1164 ആയി. 156 പേരാണ്​ രോഗമുക്തരായത്​. മരിച്ച എട്ടുപേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​.