LiveTV

Live

Oman

കോവിഡ്​; ഒമാനിൽ ഒരു വിദേശികൂടി മരിച്ചു

53 വയസുകാരനായ വിദേശിയാണ്​ മരണപ്പെട്ടത്

കോവിഡ്​; ഒമാനിൽ ഒരു വിദേശികൂടി മരിച്ചു

കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 53 വയസുകാരനായ വിദേശിയാണ്​ മരണപ്പെട്ടതെന്ന്​ ഒമാൻ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്​ച രാവിലെ അറിയിച്ചു. ഒമാനിലെ എട്ടാമത്തെ കോവിഡ്​ മരണമാണിത്​. മരിച്ച ആറു പേർ വിദേശികളാണ്. മറ്റ്​ രണ്ട്​ പേർ സ്വദേശി വയോധികരാണ്​.​