LiveTV

Live

Oman

ഒമാനില്‍ ഇന്ന് 109 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 97 പേർ വിദേശികളാണ്. രോഗം സുഖപ്പെട്ടവരുടെ എണ്ണവും കുത്തനെ ഉയർന്നു.

ഒമാനില്‍ ഇന്ന് 109 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഒമാനിൽ ഇന്ന് 109 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1019 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 97 പേർ വിദേശികളാണ്. രോഗം സുഖപ്പെട്ടവരുടെ എണ്ണവും കുത്തനെ ഉയർന്നു. 45 പേർ കൂടി സുഖപ്പെട്ടതോടെ രോഗ മുക്തരായവരുടെ എണ്ണം 176 ആയി. നാലു പേർ മരണപ്പെടുകയും ചെയ്തു.

വ്യാഴാഴ്ചയിലെ റിപ്പോർട്ട് പ്രകാരം പുതുതായി അസുഖ ബാധിതരായവരിൽ 88 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നാണ്. ഇവിടെ മൊത്തം വൈറസ് ബാധിതർ 832 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണമാകെട്ട 77ൽ നിന്ന് 119 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. തെക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 50 ആയി ഉയർന്നു. 12 പേരാണ് ഇവിടെ സുഖപ്പെട്ടത്. ദാഖിലിയയിൽ 46 രോഗികളാണ് ഉള്ളത്. ഇവിടെ 21 പേർ സുഖപ്പെട്ടു. തെക്കൻ ശർഖിയയിലെ രോഗികളുടെ എണ്ണം 27 ആയി ഉയര്‍ന്നു. ഇവിടെ ഒരാൾക്ക് മാത്രമാണ് രോഗം ഭേദമായത്.