LiveTV

Live

Oman

രക്തദാനത്തിന് തയാറാകാൻ ആവശ്യപ്പെട്ട് ഒമാൻ ആരോഗ്യമന്ത്രാലയം

രക്തദാനത്തിന് തയാറാകുന്നവർ കുറഞ്ഞതോടെ ഒമാനിൽ രോഗികൾ രക്തം ലഭിക്കാതെ ബുദ്ധിമുട്ടുന്നു.

രക്തദാനത്തിന് തയാറാകാൻ ആവശ്യപ്പെട്ട് ഒമാൻ ആരോഗ്യമന്ത്രാലയം

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ രക്തദാനത്തിന് തയാറാകുന്നവർ കുറഞ്ഞതോടെ ഒമാനിൽ രോഗികൾ രക്തം ലഭിക്കാതെ ബുദ്ധിമുട്ടുന്നു. പൊതുജനങ്ങൾ രക്തദാനത്തിനായി മുന്നോട്ട് വരണമെന്ന് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.കൊവിഡ് 19 ബാധിച്ച് നിർവധി രോഗികളാണ് ഐ.സി.യു വിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ ഭൂരിഭാഗം പേരും പ്രവാസികളാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.

A- , B- , AB+ ഗ്രൂപ്പ് രൿതമാണ് അത്യാവശമായി വേണ്ടത്. ദാതാക്കൾ ബോഷറിലെ റോയൽ ഹോസ്പിറ്റലിന് എതിർവശം സെൻട്രൽ ബ്ലഡ് ബാങ്കിൽ എത്തിയാണ് ര തം നൽകേണ്ടത്. വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയും, വെള്ളി വൈകുന്നേരം മൂന്ന് മുതൽ രാത്രി എട്ടുവരെയുമാണ് സെൻട്രൽ ബ്ലഡ് ബാങ്ക് പ്രവർത്തിക്കുക . 94555648 എന്ന വാട്സ് അപ് നമ്പറിൽ ബുക്ക് ചെയ്ത് വേണം രക്തം നൽകാൻ എത്താൻ. മത്ര വിലായത്ത് ഓഴികെ മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ള ദാതാക്കളാണ് പ്രധാനമായും മുന്നോട്ട് വരേണ്ടത്. മറ്റ് ഗവർണറേറ്റുകളിൽ ഉള്ളവർ താഴെ നമ്പറിൽ ബന്ധപ്പെട്ടതിന് ശേഷമാണ് എത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് മന്ത്രാലത്തിന്റെ 24591255, 24594255 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.