LiveTV

Live

Oman

ഒമാനിൽ കോവിഡ് 19 രോഗികളുടെ എണ്ണം 457 ആയി

ഇന്ന് ഒമാനില്‍ പുതുതായി കോവിഡ് 19 രോഗം സ്ഥിരീകരിച്ചവർ 38 പേരാണ്

ഒമാനിൽ കോവിഡ് 19 രോഗികളുടെ എണ്ണം 457 ആയി

ഏപ്രിൽ 9 ന് ഒമാനില്‍ പുതുതായി കോവിഡ് 19 രോഗം സ്ഥിരീകരിച്ചവർ 38 പേരാണ്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 457 ആയി ഉയർന്നു. ഇതിൽ രണ്ട് പേർ നേരത്തെ മരിച്ചിരുന്നു. 109 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ബാക്കി 346 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമാനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോൿഡൗൺ മസ്കത്ത് ഗവർണറേറ്റിൽ നാളെ മുതൽ നിലവിൽ വരും. അവശ്യ സാധനങ്ങളെ ഓഴിവാക്കിയാണ് ലോക് ഡൗണ്‍ നടപ്പില്‍ വരുത്തുന്നത്.

ലോക്ഡൗൺ കാലയളവിൽ മസ്കത്ത് ഗവർണറേറ്റിനുള്ളില്‍ സഞ്ചാരത്തിന് കർശന നിയന്ത്രണം
Also Read

ലോക്ഡൗൺ കാലയളവിൽ മസ്കത്ത് ഗവർണറേറ്റിനുള്ളില്‍ സഞ്ചാരത്തിന് കർശന നിയന്ത്രണം