LiveTV

Live

Oman

ഒമാനിൽ 21 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇതോടെ ഒമാനിൽ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 298 ആയി ഉയർന്നു, ഇതിൽ രണ്ടുപേർ മരണപ്പെടുകയും ചെയ്തു

ഒമാനിൽ 21 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഒമാനിൽ 21 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിൽ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 298 ആയി ഉയർന്നു. ഇതിൽ രണ്ടുപേർ മരണപ്പെടുകയും ചെയ്തു. മസ്കത്ത് ഗവർണറേറ്റിൽ ചികിത്സയിലിരുന്ന രണ്ട് സ്വദേശി വൃദ്ധൻമാരാണ് മരിച്ചത്.

61 പേർക്ക് ഇതിനകം രോഗം സുഖപ്പെടുകയും ചെയ്തിട്ടുണ്ട്. രോഗബാധിതരിൽ മസ്കത്ത് തന്നെയാണ് മുന്നിൽ. ഇവിടെ വൈറസ് ബാധിതരുടെ എണ്ണം 226 ആയി ഉയർന്നു. ഇതിൽ 29 പേർ രോഗമുക്തരായിട്ടുണ്ട്.