LiveTV

Live

Oman

ഒമാനിൽ ഇന്ന് 21 പേർക്ക്​ കൂടി കോവിഡ് സ്​ഥിരീകരിച്ചു

ഒമാനിൽ ഇന്ന് 21 പേർക്ക്​ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 231 ആയി ഉയർന്നു.

ഒമാനിൽ ഇന്ന് 21 പേർക്ക്​ കൂടി കോവിഡ് സ്​ഥിരീകരിച്ചു

ഒമാനിൽ ഇന്ന് 21 പേർക്ക്​ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 231 ആയി ഉയർന്നു. രോഗ മുക്​തി നേടിയവരുടെ എണ്ണം 57 ആയി ഉയർന്നതായി ആരോഗ്യ മന്ത്രി ഡോ. മുഹമ്മദ്​ അൽ സഈദി വ്യാഴാഴ്​ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മസ്​കത്ത്​ മേഖലയിൽ രോഗം കണ്ടെത്തിയവരുടെ എണ്ണം 169 ആയി ഉയർന്നു. ഇതിൽ ഒരാൾ മരണപ്പെടുകയും 22 പേർ രോഗ മുക്​തി നേടുകയും ചെയ്​തു.

ദാഖിലിയ മേഖലയിൽ രോഗം കണ്ടെത്തിയ 20 പേരിൽ പത്തുപേർ സുഖപ്പെട്ടിട്ടുണ്ട്​. വടക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 18 ആയി ഉയരുകയും ചെയ്​തു. രോഗത്തിന്റെ സാമൂഹിക വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള സഞ്ചാര നിയന്ത്രണം മസ്​കത്ത്​ മേഖലയിൽ വ്യാഴാഴ്​ചയും തുടരുകയാണ്​.