LiveTV

Live

Oman

മസ്കത്തിൽ കടുത്ത യാത്രാ നിയന്ത്രണം

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടിസ്ഥാന ആവശ്യങ്ങൾക്ക് മാത്രമുള്ള വാഹനങ്ങൾക്ക് മാത്രമാകും മത്രയിലേക്ക് പ്രവേശനം അനുവദിക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു

മസ്കത്തിൽ കടുത്ത യാത്രാ നിയന്ത്രണം

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മസ്കത്ത്, റൂവി ഭാഗങ്ങളിൽ ബുധനാഴ്ച കടുത്ത യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. കൂടുതൽ രോഗ ബാധ റിപ്പോർട്ട് ചെയ്ത മത്ര മേഖലയിലേക്കുള്ള റോഡുകൾ പൂർണമായും അടച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടിസ്ഥാന ആവശ്യങ്ങൾക്ക് മാത്രമുള്ള വാഹനങ്ങൾക്ക് മാത്രമാകും മത്രയിലേക്ക് പ്രവേശനം അനുവദിക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഹമരിയ, ദാർസൈത്ത്, വാദി കബീർ, അൽ ബുസ്താൻ എന്നിവിടങ്ങളിലും ചെക്ക്പോയിൻറുകൾ ഏർപ്പെടുത്തി ബുധനാഴ്ച രാവിലെ മുതൽ ഗതാഗതം തടഞ്ഞു. ഇതേ തുടർന്ന് മസ്കത്തിെൻറ വിവിധ ഭാഗങ്ങളിൽ വലിയ ഗതാഗത കുരുക്കാണ് ഉണ്ടായത്. ജോലിക്ക് പോകുന്നവരോട് അത്യാവശ്യമായി എത്തേണ്ടവരാണെന്ന് കാണിച്ചുള്ള ഒാഫീസിൽ നിന്നുള്ള കത്ത് ആവശ്യപ്പെട്ടതായി അൽ ഖുവൈറിൽ ജോലി ചെയ്യുന്ന അസീസ് പറഞ്ഞു. തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷം ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് അടിയന്തിര ആവശ്യങ്ങൾക്കുള്ളവരെ മാത്രമാണ് കടത്തിവിട്ടത്.