LiveTV

Live

Oman

കോവിഡ്19; ഒമാനിൽ വിവിധ വിസകളിലെത്തിയവര്‍ കാലാവധി കഴിയുന്നതിനെകുറിച്ച്​ ആശങ്കപ്പെ​ടേണ്ടതില്ലെന്ന്​ പൊലീസ്​

ഒമാനിൽ റസിഡൻസ്​ പെർമിറ്റ്​ ഉള്ളവരും വിസിറ്റ്​, ബിസിനസ്​ മറ്റ്​ ഷോർട്ട്​ ടേം വിസകളിൽ എത്തി രാജ്യത്ത്​ കുടുങ്ങിപോയവരും വിസ കാലാവധി കഴിയുന്നതിനെ കുറിച്ച്​ ആശങ്കപ്പെ​ടേണ്ടതില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​

കോവിഡ്19; ഒമാനിൽ വിവിധ വിസകളിലെത്തിയവര്‍ കാലാവധി കഴിയുന്നതിനെകുറിച്ച്​ ആശങ്കപ്പെ​ടേണ്ടതില്ലെന്ന്​ പൊലീസ്​

ഒമാനിൽ റസിഡൻസ്​ പെർമിറ്റ്​ ഉള്ളവരും വിസിറ്റ്​, ബിസിനസ്​ മറ്റ്​ ഷോർട്ട്​ ടേം വിസകളിൽ എത്തി രാജ്യത്ത്​ കുടുങ്ങിപോയവരും വിസ കാലാവധി കഴിയുന്നതിനെ കുറിച്ച്​ ആശങ്കപ്പെ​ടേണ്ടതില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. പാസ്​പോർട്ട്​ ആന്റ്​ റസിഡൻസി ഡയറക്​ടറേറ്റ്​ ജനറൽ ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​ ഒമാൻ ഒബ്​സർവർ പത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​.

വിമാന സർവീസ്​ റദ്ദാക്കിയതിനാലും വിമാനത്താവളം അടച്ചതിനാലും രാജ്യം വിടാൻ കഴിയാത്തവർക്ക്​ രാജ്യത്ത്​ അനധികൃതമായാണ്​ താമസിക്കുന്നതെന്ന പേടി വേണ്ട, ഇവർ അനധികൃത താമസത്തിന്​ ഉള്ള പിഴ അടക്കേണ്ടി വരില്ല. കോവിഡ്​ ഭീതിയകന്ന്​ കാര്യങ്ങൾ സാധാരണ നിലയിലായാൽ താമസാനുമതി പുതുക്കി നൽകുന്നതിന്​ സമയം അനുവദിച്ച്​ നൽകുമെന്ന്​ ഡയറക്​ടറേറ്റ്​ ജനറലിലെ മുതിർന്ന ഉദ്യോഗസ്​ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്​ പറയുന്നു.

സാധ്യമാകുന്ന എല്ലാ കാര്യങ്ങളും അനുവദിച്ച്​ നൽകും. ഈ വിഷയത്തിൽ റോയൽ ഒമാൻ പൊലീസിന്റെ ഔദ്യോഗിക അറിയിപ്പ്​ വൈകാതെ പുറത്തുവരും.